HOME
DETAILS
MAL
അപ്രതീക്ഷിത മഴ ഇഷ്ടികക്കളങ്ങളെ നിശ്ചലമാക്കി
backup
May 21 2016 | 18:05 PM
പെരുമാട്ടി : കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ മഴമൂലം പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് പഞ്ചായത്തുകളിലെ ഇഷ്ടികക്കളങ്ങളില്‍ പത്ത്‌ലക്ഷത്തിലധികം ഇഷ്ടികകള്‍ വെള്ളംകയറി നാശമായി. കാറ്റോടുകൂടിയുള്ള മഴയായതിനാല്‍ഇഷ്ടിക നിര്‍മിച്ച് ഉണക്കുവാന്‍ നിരത്തിയ ഇഷ്ടികവരികളിലെ പ്ലാസ്റ്റിക്ക് കവറുകള്‍ പറന്നതും തകര്‍ന്നതുമാണ് പച്ചഇഷ്ടിക മണ്‍കട്ടകള്‍ മഴയില്‍കുതിര്‍ന്ന് അലിഞ്ഞത്.
നാല്‍പതിലധികം ഇഷ്ടികക്കളങ്ങളിലായാണ് പത്തുലക്ഷത്തോളം ഇഷ്ടികകള്‍ നനഞ്ഞത്. ഭൂരിഭാഗം ഇഷ്ടിക്കളങ്ങളിലും ചൂളയില്‍ വെച്ചതിനാല്‍ നഷ്ടം കുറവായെന്ന് ഇഷ്ടികക്കളങ്ങള്‍നടത്തുന്ന സക്കീര്‍ഹുസൈന്‍ പറയുന്നു. അലിഞ്ഞ ഇഷ്ടികകളെ വീണ്ടും നനച്ച് ഇഷ്ടികരൂപത്തിലാക്കി ചൂളയിലേക്കുവെക്കുവാന്‍ രണ്ടാഴ്ച്ചത്തെസമയം ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."