സ്‌കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ്: റെയില്‍ടെല്ലിനെ ഒഴിവാക്കി
മലപ്പുറം: കൃത്യസമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയില്‍ നിന്ന് റെയില്‍ടെല്ലിനെ ഒഴിവാക്കി. പന്ത്രണ്ടു ജില്ലകളിലെ ഹൈസ്‌കൂളുകളില്‍ 2016 ജനുവരി ഒന്നുമുതല്‍ രണ്ടു എം.ബി.പി.എസ് വേഗതയുള്ള കോര്‍പറേഷന്റെ വി.പി.എന്‍ ഓവര്‍ ബ്രോഡ്്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതിയില്‍ നിന്നാണ് റെയില്‍ടെല്ലിനെ ഒഴിവാക്കിയത്്.
നേരത്തെ ഇതേ സേവനം ലഭ്യമാക്കിയിരുന്ന ബി.എസ്.എന്‍.എല്ലിനെ തന്നെ വീണ്ടും പ്രവൃത്തി ഏല്‍പ്പിക്കാനാണ് തീരുമാനം. 2746 സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ 2016 ഓഗസ്റ്റ് 28 വരെ 1393 സ്‌കൂളുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയത്.
ഇതനുസരിച്ച് കണക്ഷന്‍ നല്‍കിയ 1393 സ്‌കൂളുകളില്‍ തുടര്‍ന്നും റെയില്‍ടെല്‍ തന്നെ സേവനം ലഭ്യമാക്കും.
ബാക്കിയുള്ള 1353സ്‌കൂളുകളില്‍ ബി.എസ്.എന്‍.എല്ലിന്റെ സേവനമാവും ഇനിയുണ്ടാകുക. ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുള്‍പ്പെടെ ആദ്യ വര്‍ഷം 28,000 രൂപ നല്‍കിയായിരുന്നു ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ഹൈസ്‌കൂളുകളിലാണ് റെയില്‍ടെല്‍ കണക്ഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയ ബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വി.പി.എന്‍ അധിഷ്ടിത ഇന്റര്‍നെറ്റിനു പകരം ഭീമമായ ചെലവു വരുന്ന ഓപ്പണ്‍ ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തുകയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ സംവിധാനം പരിമിതപ്പെടുത്താന്‍ ഐ.ടി അറ്റ് സ്‌കൂള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതാണിപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ എന്നിവയില്‍ പ്രതിവര്‍ഷം 10,000 രൂപയും ടാക്‌സും ഉള്‍പ്പെടുന്ന താരീഫില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കും. നാലുമുതല്‍ എട്ടു എം.ബി.പി.എസ് വരെ വേഗതയുള്ള പരിധിയില്ലാത്ത ഉപയോഗം സാധ്യമാക്കുന്ന സംവിധാനമാണിത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള മുഴുവന്‍ തുകയും ഐ.ടി അറ്റ് സ്‌കൂള്‍ തന്നെയാണ് നല്‍കുക. അതേസമയം ഐ.ടി അറ്റ് സ്‌കൂള്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് പതിനായിരത്തോളം പ്രൈമറി -അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്.
ഡിസംബര്‍ 31 നകം മുഴുവന്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 5000 പ്രൈമറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
സ്‌കൂളുകളില്‍ വീണ്ടും ബി.എസ്.എന്‍.എല്ലിനെ ഏല്‍പ്പിക്കുന്നതില്‍ ചില രാഷ്ടീയ ഇടപെടലുകള്‍ ഉണ്ടെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."