തോമസ് ഐസക് കള്ളപ്പണക്കാരുടെ ദല്ലാള്‍: ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളപ്പണക്കാരുടെ ദല്ലാളും കാവലാളുമായി ധനമന്ത്രി തോമസ് ഐസക് മാറിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സമാന്തര സമ്പദ് വ്യവസ്ഥയും കള്ളപ്പണവും നിലനില്‍ക്കണമെന്നാണ് മന്ത്രിയുടെ ആഗ്രഹമെന്നും കറന്‍സി പരിഷ്‌കരണം അതിനു തടസ്സമാണെന്നു മനസിലാക്കിയാണ് തുടക്കം മുതലേ അദ്ദേഹം എതിര്‍നീക്കങ്ങള്‍ നടത്തിയതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മന്ത്രിയുടെ നിലപാടിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തമാണെന്നു ഡല്‍ഹിയില്‍വെച്ചു അദ്ദേഹം നടത്തിയ പ്രസ്താവന. ധനമന്ത്രി കേരളത്തിലെ സാമ്പത്തികരംഗത്തെ ദുരന്തമായാണ് മാറുമെന്നതില്‍ തടസ്സമില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം. സമനില തെറ്റിയതു പോലെ പെരുമാറുന്ന ഐസക്കില്‍ നിന്ന് ധനവകുപ്പ് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."