ചെന്നിത്തല മോദിയെ വെള്ളപൂശുന്നു: തോമസ് ഐസക്
കൊച്ചി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളപൂശാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ മാസം എട്ടിന് നോട്ട് പിന്‍വലിച്ച് മോദി പ്രഖ്യാപനം നടത്തിയെങ്കിലും പ്രതിപക്ഷനേതാവ് വിഷയത്തില്‍ പ്രതികരിക്കുന്നത് രണ്ടുദിവസത്തിനുശേഷമാണെന്നും തോമസ് ഐസക് പറഞ്ഞു. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞ കാര്യങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ ചെന്നിത്തല തയ്യാറാകണം. നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നോട്ട് അസാധുവാക്കിയതിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരമാണ് താന്‍ അന്നുതന്നെ വിഷയത്തില്‍ പ്രസ്താവന ഇറക്കിയത്.എന്നാല്‍ പത്തിനാണ് പ്രതിപക്ഷനേതാവ് വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."