മക്കള്‍ തടങ്കലിലെന്ന് യുവതിയുടെ പരാതി
വടക്കാഞ്ചേരി: തന്റെ മക്കളെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വടക്കാഞ്ചേരി കൂട്ട മാനഭംഗ കേസിലെ ഇരയായ യുവതി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്കി. പ്രതികളുടെ സ്വാധീന വലയത്തിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. തങ്ങളെ സമൂഹമധ്യത്തില്‍ താറടിച്ച് കാണിക്കാനാണ് ശ്രമമെന്നും മക്കളെ നോക്കുന്നില്ലെന്ന ആരോപണം ഇതിന്റെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. ഭര്ത്താവിനോടൊപ്പമെത്തിയാണ് യുവതി പരാതി സമര്‍പ്പിച്ചത്. അതിനിടെ യുവതിക്കും, ഭര്‍ത്താവിനുമെതിരേ കുട്ടികള്‍ മുളങ്കുന്നത്ത്കാവ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി സൂചനയുണ്ട്. ഇത് പ്രകാരം യുവതിക്കും, ഭര്‍ത്താവിനുമെതിരേ പൊലിസ് കേസെടുത്തതായും അറിയുന്നു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തതെന്നാണ് റിപ്പോര്‍ട്ട.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."