HOME
DETAILS

പണമെത്തിയത് ഇല്ലാത്ത എണ്ണ കയറ്റുമതിയുടെ പേരില്‍ ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലേക്ക്

  
backup
December 05 2016 | 07:12 AM

%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%8e%e0%b4%a3%e0%b5%8d



കൊച്ചി: ഇല്ലാത്ത എണ്ണ കയറ്റുമതിയുടെ പേരില്‍ കൊച്ചിയില്‍ 55 കോടിയുടെ കള്ളപ്പണം എത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ്. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ വെല്ലിങ്ടണിലുള്ള എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ബള്‍ഗേറിയയിലെ 'സ്വസ്ത ഡി' കമ്പനിയില്‍ നിന്നും ജൂലൈ മൂന്നിന് പണം എത്തിയത്.
എന്നാല്‍ 15 ദിവസത്തിനുള്ളില്‍ 29.5 കോടിയോളം രൂപ ജോസ് ജോര്‍ജ് കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇട നല്‍കിയത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്.ട്രേഡ് ഇന്റര്‍നാഷണല്‍ എന്ന തന്റെ കമ്പനിയില്‍ നിന്നും പഞ്ചസാരയും സൂര്യകാന്തി ഓയിലും കയറ്റുമതി ചെയ്തതിന് ലഭിച്ച പണമെന്നായിരുന്നു ജോസിന്റെ വിശദീകരണം.
എന്നാല്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ ഇപ്രകാരം കയറ്റുമതി നടന്നിട്ടില്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇയാളോട് കയറ്റുമതി സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചത്. എന്‍ഫോഴ്‌സമെന്റ് പ്രാഥമിക അന്വേഷണം നടത്തി പരാതി ഹാര്‍ബര്‍ പൊലിസിന് കൈമാറി. സി.ഐ രാജ്കുമാര്‍ ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ജോസ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസ് എടുത്തിട്ടുണ്ട്. രേഖകളിലെ സീലുകള്‍ മുഴുവന്‍ വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്കുപിന്നില്‍ വിദേശത്തുള്ള വമ്പന്‍മാരുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.വിദേശത്തുള്ള പണം വ്യാജകയറ്റുമതിയുടെ മറവില്‍ രാജ്യത്തെത്തിക്കുകയായിരുന്നു. അതേസമയം തന്റെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്നെത്തിയ പണം കള്ളപ്പണം അല്ലെന്നും കയറ്റുമതി തുകയാണ് അതെന്നും ജോസ് പറഞ്ഞു. അന്വേഷണ ഏജന്‍സിക്ക് കൈക്കൂലി നല്‍കാത്തതിനാലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും ജോസ് ആരോപിച്ചു.അന്വേഷണത്തിന്റെ ഭാഗമായി 'സ്വസ്ത ഡി' കമ്പനിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ബന്ധപ്പെട്ടെങ്കിലും അവര്‍ അന്വേഷണവുമായി സഹകരിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago