HOME
DETAILS

അസാധു നോട്ടുകള്‍ മാറ്റാനാവാതെ പ്രവാസികള്‍ അവസരം മുതലാക്കി കുഴല്‍പ്പണ ഇടപാടുകാരും

  
backup
December 05 2016 | 07:12 AM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8

 

കൊച്ചി: കൈവശമുള്ള അസാധു നോട്ട് മാറ്റിയെടുക്കാന്‍ സംവിധാനമില്ലാത്തത് പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനിടെ, അവസരം മുതലെടുക്കാന്‍ കുഴല്‍പ്പണഇടപാടുകാരും രംഗത്തെത്തി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന് 25,000 രൂപവരെ ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കുന്നതിന് നിയമാനുസൃതം അനുവാദമുണ്ട്.
വിമാനത്താവളങ്ങളില്‍ വന്നിറങ്ങുമ്പോള്‍ ഉപയോഗിക്കുന്നതിനും മറ്റുമായിട്ടാണ് നോട്ട് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. വിദേശത്തേക്ക് പോകുമ്പോള്‍ ഇതിന്റെ കണക്ക് രേഖപ്പെടുത്തുകയും ചെയ്യും. എല്ലാവരും തന്നെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും അസാധു നോട്ടുകളാണ് കരുതല്‍ പണമായി സൂക്ഷിച്ചിരിക്കുന്നത്. നോട്ട് മാറുന്നതിനായി നാട്ടിലേക്ക് വരികയെന്നത് അപ്രായോഗികമാണ്.
കൊണ്ടുപോയ നോട്ടിനേക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും തടസ്സമുണ്ട്. ഈ സാഹചര്യത്തില്‍ എംബസി മുഖേനയോ മറ്റോ പ്രവാസികളുടെ കൈവശമുള്ള അസാധു നോട്ട് മാറുന്നതിന് സൗകര്യം ഒരുക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.
വിദേശത്തുള്ള എല്ലാ പ്രവാസി ഇന്ത്യക്കാരും നേരിടുന്ന പ്രശ്‌നമായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നതാണ് പ്രവാസികളുടെ പരാതി.
വിദേശത്തേക്കു കൊണ്ടുപോയ കറന്‍സിയുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പരിഹാരം കാണുന്നത് എളുപ്പമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനമുള്ള ദോഹ ബാങ്ക് പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നോട്ട് മാറ്റിനല്‍കുന്നതിനുള്ള അനുവാദത്തിനായി റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. നോട്ട് നിരോധനം വന്നയുടന്‍ തന്നെ പ്രവാസികള്‍ തങ്ങളുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ, പ്രവാസികളുടെ കറന്‍സി സമാഹരിച്ച് ഇന്ത്യയിലേക്ക് കടത്താനുള്ള കുഴല്‍പ്പണമാഫിയയുടെ നീക്കവും കഴിഞ്ഞദിവസം പിടികൂടപ്പെട്ടു. കൊച്ചി അന്താരാഷട്ര വിമാനത്താവളം വഴി ദുബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന പത്തു ലക്ഷം രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. ആയിരത്തിന്റെ ഏഴു ലക്ഷം രൂപയുടെയും 500ന്റെ മൂന്നു ലക്ഷം രൂപയുടെയും നോട്ടുകളാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ണൂരിലെ പാനൂര്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത്. നിയമാനുസൃതമായി കൈവശം സൂക്ഷിച്ച കറന്‍സികള്‍ മാറിയെടുക്കുന്നതിന് അതാത് രാജ്യങ്ങളില്‍ തന്നെ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago