HOME
DETAILS

ജില്ലയില്‍ ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം

  
backup
May 21 2016 | 18:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ നടന്ന ആക്രമണത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ഹര്‍ത്താല്‍ അനുകൂലികള്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതും നിര്‍ബന്ധിപ്പിച്ച് കടകളും ഓഫിസുകളും അടപ്പിച്ചതും നേരിയ സംഘര്‍ഷത്തിനിടയാക്കി.
സ്വകാര്യ ബസുകളൊന്നും നിരത്തിലറങ്ങിയില്ല. എന്നാല്‍ ഏതാനും സ്വകാര്യ ചെറുവാഹനങ്ങള്‍ സര്‍വിസ് നടത്തി. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ സാധാരണ പോലെ നടത്തി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ഇത് നഗരവാസികളെ പ്രതികൂലമായി ബാധിച്ചു. സംഘര്‍ഷം ഭയന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലിസ് സംഘത്തെ വിന്യസിച്ചിരുന്നു.
അന്തിക്കാട്, മണലൂര്‍, താന്ന്യം, ചാഴൂര്‍, അരിമ്പൂര്‍, മേഖലകളില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. കാഞ്ഞാണിയില്‍ നിന്നാരംഭിച്ച പ്രകടനം കണ്ടശാംകടവില്‍ സമാപിച്ചു. സുധീര്‍ പൊറ്റേക്കാട്ട്, പി.കെ ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുത്തന്‍പീടികയില്‍ നിന്ന് അന്തിക്കാട്ടേക്ക് നടന്ന പ്രകടനത്തിന് സുനില്‍ ദത്ത്, ഗോകുല്‍ കരിപ്പിള്ളി നേതൃത്വം നല്‍കി. അനിഷ്ടസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലിസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. തായംകുളങ്ങരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് അജയഘോഷ്, പി.ജെ അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു. ചേര്‍പ്പ് എസ്.ഐ കെ.എ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
ഗുരുവായൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പടിഞ്ഞാറെ നടയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പി.എം ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ചന്ദ്രന്‍ അധ്യക്ഷനായി. ചേലക്കരയില്‍ കെ.എസ്.ഇ.ബി ഓഫിസിലെ ക്യാഷ് കൗണ്ടര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. തുടര്‍ന്ന് ചേലക്കര ടൗണില്‍ പ്രകടനം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പി.എസ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
എടമുട്ടത്ത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയില്‍ ബി.ജെ.പി, എന്‍.ഡി.എ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധയോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ പ്രസന്നന്‍ പ്രസംഗിച്ചു.
വാടാനപ്പള്ളിയിലും തൃപ്രയാറിലും ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. വലപ്പാട്, വാടാനപ്പള്ളി പൊലിസ് സ്ഥലത്തെത്തിയതോടെ പ്രവര്‍ത്തകര്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.
വാടാനപ്പള്ളി ബീച്ച് റോഡില്‍ എല്‍.ഡി.എഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തതായി നേതാക്കള്‍ ആരോപിച്ചു. എടമുട്ടം സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം വലപ്പാട് ചന്തപ്പടിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പല്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.യു അരുണ്‍ഗിരി അധ്യക്ഷനായി. കെ.എസ് ഷിതേഷ്, എന്‍.കെ ഭീതിഹരന്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാറില്‍ പ്രകടനം നടത്തി. തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ക്ഷേത്രനട ചുറ്റി നാട്ടിക സെന്ററില്‍ സമാപിച്ചു. എ.കെ ചന്ദ്രശേഖരന്‍, രാജേഷ് കാരയില്‍, എം.വി വിജയന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ മേഖലയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളും പൊതു മേഖലാ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കൊടുങ്ങല്ലൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ തുറന്നു പ്രവര്‍ത്തിച്ച ഏതാനും ചില ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല.
കുന്നംകുളത്ത് സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും തടസമില്ലാതെ സര്‍വിസ് നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. പരിസര ജില്ലക ളില്‍ നിന്നും ഇതുവഴി പോകുന്ന വാഹനങ്ങള്‍ തടയാതിരുന്നതോടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ബി.ജെ.പി നേതാക്കളായ അനീഷ് ഇയ്യാല്‍, അഡ്വ.അനീഷ് കുമാര്‍, എം.വി ഉല്ലാസ്, രഘു ഞാറേങ്കാട്ട്, രജീഷ് അയിനൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വടക്കാഞ്ചേരി മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.രാജു, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, ഗോപി ഹാസന്‍, ഗിരീഷ് മേലേമ്പാട്ട്, രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുതുരുത്തിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഷാജി വരവൂര്‍, സി.വേലായുധന്‍, രാധാകൃഷ്ണന്‍, വി.സി ഷാജി, പി.ജി രതീഷ്, രാജകുമാര്‍ കെ, കെ.കെ മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചാവക്കാട് മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
ദീര്‍ഘദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി.ജെ.പി ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ചാവക്കാട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് നഗരം ചുറ്റി മണത്തല ചാപ്പറമ്പില്‍ അവസാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  37 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago