HOME
DETAILS
MAL
രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്തിയ കുടുംബത്തെക്കുറിച്ച് അന്വേഷിക്കും
backup
December 05 2016 | 07:12 AM
മുംബൈ: രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മുംബൈയിലെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. രണ്ടു ലക്ഷം കോടിക്ക് ഡിക്ലറേഷന്‍ നല്‍കാനുള്ള കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അബ്ദുല്‍ റസാക്ക്, മുഹമ്മദ് സയീദ്, മുഹമ്മദ് ആരിഫ് അബ്ദുല്‍ റസാക്ക് സയീദ്, ഇയാളുടെ ഭാര്യ റുക്സാന, സഹോദരി നൂര്ജഹാന് എന്നിവരെ സംബന്ധിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുംബൈ ബാന്ദ്ര സ്വദേശികളാണ് ഇവര്‍.
വരുമാനം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ഇവര്‍ വെളിപ്പെടുത്തിയ തുകയുടെ ഒരു നിശ്ചിത തുക തിരികെ ലഭിച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."