ജിദ്ദയില്‍ സ്കൂള്‍ ബസ്സില്‍ ബാഗ് കുടുങ്ങി അഞ്ചു വയസ്സുകാരി മരിച്ചു
ജിദ്ദ: ജിദ്ദയില്‍ സ്കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബാഗ് കുടുങ്ങി അഞ്ചു വയസ്സുകാരി മരിച്ചു. അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയും കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശി മുഹമ്മദ് സാലിമിന്റെയും കൊണ്ടോട്ടി ചെങ്ങാനി സ്വദേശിനി മുംതാസിന്റെയും ഏക മകള്‍ ഹിബ ഫാത്തിമ (5)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സ്കൂളില്‍ നിന്ന് വരുമ്പോള്‍ ജിദ്ദയിലെ ഖാലിദ്ബിന് വലീദ് റോഡിലെ തസാജിന് സമീപം ഇവര്‍ താമസിക്കുന്ന വീടിന് മുന്നില്‍ വച്ചാണ് അപകടം. വാനില്‍ നിന്നിറങ്ങിയ കുട്ടിയുടെ ബാഗ് ബസില്‍ കുരുങ്ങി തലയടിച്ചു വീഴുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം ഇന്നു രാവിലെ അമ്മാരിരിയ്യ (ഹവ്വാ ഉമ്മ) ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഖാലിദ് ബിന്‍ വലൂദ് റോഡില്‍ കംപ്യൂട്ടര്‍ ഷോപ്പ് നടത്തുകയാണ് സാലിം. ജിദ്ദയിലുള്ള കൊണ്ടോട്ടി സ്വദേശി ഹംസ മുസ്ലിയാരുടെ പേരക്കുട്ടി കൂടിയാണ് ഹിബ. മലയാളിയായ വാഹനത്തിന്റെ ഡ്രൈവര്‍ പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."