HOME
DETAILS
MAL
ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍
backup
December 05 2016 | 07:12 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി അപ്പോളോ ആശുപത്രി അധികൃതര്‍. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇസിഎംഒയുടെയും മറ്റ് ജീവന് രക്ഷാ ഉപാധികളുടെയും സഹായത്തോടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സ തുടരുന്നതെന്നും പ്രശസ്തരായ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷത്തിലുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം ഡല്‍ഹിയിലെ എയിംസില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."