പൊലിസ് കാവലിലും ഭീതിയോടെ കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍: ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെയും കനത്ത പൊലിസ് കാവലിന്റെയും പിന്‍ബലത്തിലും ഭീതി നാടിനെ വിട്ടൊഴിയുന്നില്ല. കേന്ദ്രസേന ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സംവിധാനമാണ് കൊടുങ്ങല്ലൂരില്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്നസാധ്യത പ്രദേശങ്ങളിലെല്ലാം തന്നെ പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ഐമാരുടെ നേതൃത്വത്തില്‍ മൊബൈല്‍ സ്ക്വാഡുകള്‍ പ്രദേശത്ത് റോന്ത് ചുറ്റിവരികയാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്രമസമാധാന പാലനം. ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും കൊടുങ്ങല്ലൂര്‍ മേഖലയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. കൊടുങ്ങല്ലൂരില്‍ മുന്‍കാലങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും അതിനെ തുടര്‍ന്ന് അരങ്ങേറിയ അക്രമങ്ങളും നാട്ടുകാര്‍ ഇനിയും മറന്നിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകം കൂടി കണക്കില്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇനിയെന്ത് സംഭവിക്കുമെന്ന പേടിയോടെ കഴിഞ്ഞു കൂടുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."