നിലമ്പൂര്‍ ഏറ്റുമുട്ടല്‍: വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹരജി തള്ളി
മലപ്പുറം: നിലമ്പൂരില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹരജി തള്ളി. മഞ്ചേരി സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഇന്നു രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം 24നായിരുന്നു നിലമ്പൂരിലെ കരുളായി വനത്തില്‍ വച്ച് പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ സഹോദരനും മനുഷ്യാവകാശപ്രവര്‍ത്തകരും മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിസംബര്‍ അഞ്ചു വരെ സംസ്കരിക്കരുതെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."