HOME
DETAILS
MAL
ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
backup
December 05 2016 | 08:12 AM
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രത്യേക സാഹചര്യത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കില്ല. കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും ചുറ്റുപാടുള്ള സ്ഥിതിവിശേഷങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കണമെന്നും യുഎസ് പൊരന്‍മാരോട് ചെന്നൈയിലെ അമേരിക്കന്‍ സ്ഥാനപതി ആവശ്യപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെ തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ കുറിച്ച് ഉയരുന്ന ആശങ്കയാണ് ഇത്തരത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."