പ്രമോദിന്റെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു
കൊടുങ്ങല്ലൂര്‍: എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വിജയാഘോഷത്തിനിടയില്‍ എടവിലങ്ങില്‍ തലയ്ക്കടിയേറ്റു മരിച്ച ബി.ജെ.പി പ്രവര്ത്തകന് പ്രമോദിന്റെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹം എടവിലങ്ങ് ചന്തയില്‍ പൊതുദര്‍ശനത്തിന് വച്ചു. ശേഷം കുഞ്ഞയിനിയിലുള്ള വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് പി.കെ വേലായുധന്, കയ്പ്പമംഗലത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ഉണ്ണികൃഷ്ണന് തഷ്ണാത്ത് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എടവിലങ്ങ് സൊസൈറ്റി പരിസരത്തുണ്ടായ സംഘര്‍ഷത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദിന് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റത്.
ഗുരുതരമായി പരുക്കേറ്റ പ്രമോദിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."