ഖത്തര്‍ എയര്‍ ആകാശ ചുഴിയില്‍പ്പെട്ടു: യാത്രക്കാര്‍ക്ക് പരുക്ക്; ഒഴിവായത് വന്‍ ദുരന്തം
റിയാദ്: ഖത്തര്‍ എയര്‍വെസിന്റെ വിമാനം ആകാശച്ചുഴിയില്‍പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. വാഷിംഗ്ടണില്‍നിന്നു ഖത്തറിലെ ദോഹയിലേക്ക് വരികയായിരുന്ന ബോയിംഗ് 777300 ഇനത്തില്‍ പെട്ട ക്യൂ ആര്‍ 708 എന്ന
വിമാനമാണ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് മുകളിലായി ആകാശചുഴിയില്‍പ്പെട്ടത്. ഞായറാഴ്ച നടന്ന അപകട സമയത്ത് വിമാനത്തില്‍ 350 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. എന്നാല്‍ പൈലറ്റുമാരുടെ അതീവ പരിശ്രമത്തിനെടുവില്‍ പോര്‍ച്ചുഗല്‍ അധീനതയിലുള്ള ലാജിസ് ടെര്‍സിറ ദ്വീപില്‍ സുരക്ഷിതമായി അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നു.
പെട്ടെന്നുള്ള ആകാശച്ചുഴിയിലെ വീഴ്ചയില്‍ വിമാനം പൊടുന്നനെ താഴേക്കു പതിക്കുകയും യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും തെറിച്ചു വീഴുകയായിരുന്ന് യാത്രക്കാര്‍ പറഞ്ഞു. കുട്ടികള്‍ തെറിച്ചു വീണതായും യാത്രക്കാര്‍ സീലിംഗിലും മറ്റും തട്ടി മറിഞ്ഞു വീണതായും യാത്രക്കാര്‍ വെളിപ്പെടുത്തി.
അപകടത്തില്‍ ഒരാള്‍ക്ക് പെട്ടെന്നുള്ള വീഴ്ചയില്‍ ഹൃദയാഘാതവും മൂന്നു യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."