ജയലളിത: ശബരിമലയില്‍ ആഴിക്കു ചുറ്റും സുരക്ഷ വര്‍ധിപ്പിക്കും
പത്തനംതിട്ട: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അവസ്ഥയെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. തമിഴ്നാട്ടില്‍ നിന്നെത്തുന്ന അയ്യപ്പന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇതേത്തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുമ്പിലുള്ള ആഴിക്ക് ചുറ്റും വടം കെട്ടി കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെ കാവലിനു നിയോഗിച്ചു.
ഇപ്പോള്‍ ഭക്തര്‍ക്ക് നേരിട്ട് ആഴിയിലേക്ക് നാളികേരം എറിയാന്‍ സാധിക്കില്ല. പകരം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന നിശ്ചിത സ്ഥലങ്ങളില്‍ നാളികേരം നിക്ഷേപിക്കണം. ഇത് ശേഖരിക്കുന്ന ക്ഷേത്ര ജീവനക്കാരാണ് നാളികേരം ആഴിയിലെറിയുക.
ജയലളിതയുടെ അവസ്ഥയോട് ഭക്തര്‍ എങ്ങനെ വൈകാരികമായി പ്രതികരിക്കുമെന്നതിലുള്ള ആശങ്കയാണ് ആഴിക്കു ചുറ്റം വടം കെട്ടി സുരക്ഷ ഏര്‍പ്പെടുത്താന്‍ കാരണം. ജയലളിതയുടെ അവസ്ഥയും ബാബറി മസ്ജിദ് ദിനാചരണവും കണക്കിലെടുത്ത് ശബരിമലയില്‍ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് എസ്.പിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."