HOME
DETAILS
MAL
പനീര്‍ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
backup
December 05 2016 | 20:12 PM
ചെന്നൈ: ജയലളിത മരണപ്പെട്ട വാര്‍ത്ത വന്നതിനു പിന്നാലെ തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്വച്ചു രാത്രി 1.30നായിരുന്നു സത്യപ്രതിജ്ഞ.
രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പനീര്‍ശെല്‍വത്തിനൊപ്പം 31 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇതു മൂന്നാം തവണയാണ് ജയലളിതക്കു പകരക്കാരനായി പനീര്‍ശെല്‍വം തമിഴ്നാടിന്റെ ഭരണചുമതല ഏറ്റെടുക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോഴും ചികിത്സയില്‍ ആയിരുന്ന കാലത്തുമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."