കലാഭവന്‍ മണിക്ക് സമ്രണ കാഴ്ചയൊരുക്കുന്നു
കുന്നംകുളം: സ്പോട്ട് ന്യൂസ് കേരള വെബ് പോര്‍ട്ടലിന്റെ നേതൃത്വത്തില്‍, അന്തരിച്ച പ്രിയ കലാകാരന് കലാഭവന്‍ മണിക്ക് സമ്രണ കാഴ്ചയൊരുക്കുന്നു.
മനസില്‍ മണി കിലുങ്ങുമ്പോള് എന്ന പേരില്‍ ഇന്ന് വൈകീട്ട് 5.30ന് കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സിനിമാ സംവിധായകനും നിര്‍മാതാവുമായ വിനയന് ഉദ്ഘാടനം ചെയ്യും.
സംവിധായകന് അമ്പിളി ഭദ്രദീപം തെളിയിക്കും. അനുസ്മരണ പരിപാടിയോടൊപ്പം കലാഭവന്‍ മണിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണം, മണിയുടെ നാടന്‍പാട്ടുകളുടെ തനിമയാര്‍ന്ന ആലാപനം, കുന്നംകുളത്തിന്റെ പശ്ചാത്തലത്തില്‍ മണി പ്രധാന കഥാപാത്രമായി അഭിനയിച്ച മൂന്നാം നാള് എന്ന സിനിമയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും.
മണിയുടെ സുഹൃത്തുക്കളായ കലാഭവന്‍ പീറ്റര്‍, അറുമുഖന് വെങ്കിടങ്ങ്, സംവിധായകരായ പ്രകാശ് കുഞ്ഞന്‍, അഷറഫ് പിലാക്കല്‍, അനീഷ് വര്‍മ്മ, ഹരിലാല്‍, കരീം കുന്നംകുളം, ബാബു.എം.പാലിശ്ശേരി, ശിവജി ഗുരുവായൂര്‍, സര്‍ഗ്ഗം കബീര്‍, സ്വാദിക, നിയ, സയിം യൂനസ്, ഹണി രജ്ഞു എന്നിവരും മണി ചിത്രങ്ങളുടെ സംവിധായകര്‍, താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര് പരിപാടിയില്‍ സംബന്ധിക്കും.
നെല്‍സണ്‍ ഐപ്, ഇസ്മായീല്‍, ടി.കെ ബാബു, കമര്‍ സിഗ്നേച്ചര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുന്നംകുളത്തെ പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."