പുത്തന്‍ ആശയങ്ങള്‍ തേടി സാഗരയാത്ര
കോഴിക്കോട്: വരാന്‍ പോകുന്നത് പുത്തന്‍ ആശയങ്ങള്‍ ഭരിക്കാന്‍ പോകുന്ന ലോകമാണ്. ഇതു തിരിച്ചറിഞ്ഞു ഒരു കൂട്ടായ്മ ഇത്തരം ആശയങ്ങള്‍ തേടി ഒരു കപ്പല്‍ യാത്ര നടത്തി. തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന ബിസിനസിലും വ്യക്തി ജീവിതത്തിലും വൈവിധ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന 50 യുവ സംരംഭകരാണ് സാഗരയാത്ര നടത്തിയത്. മലപ്പുറം ജില്ലയില്‍ രൂപം കൊണ്ട 99 ഐഡിയ ഫാക്ടറി സൗഹൃദ കൂട്ടായ്മയാണ് വ്യത്യസ്തമായ സമുദ്രയാത്ര സംഘടിപ്പിച്ചത്.
നവംബര്‍ 13 മുതല്‍ 18 വരെ സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലൂടെയായിരുന്നു വൈവിധ്യപൂര്‍ണമായ യാത്ര. മഞ്ചേരിയില്‍ നിന്നാരംഭിച്ച യാത്ര അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് ആവശ്യങ്ങള്‍ കേരളത്തിലെ സാഹചര്യത്തില്‍ എങ്ങനെ അനുകൂലമാക്കാനാകുമെന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സാഗരയാത്രയെന്ന് ഐഡിയ ഫാക്ടറി ടീം ലീഡര്‍ മഞ്ചേരി നാസര്‍ പറഞ്ഞു.
സമുദ്രയാത്രയുടെ ഭാഗമായി പുറത്തിറക്കുന്ന 'സീ ടോക്‌സ് മാഗെഡിഷന്‍' ബിസിനസ് ജീവിതാനുഭവങ്ങളെ സാഗരയാത്രയുടെ പശ്ചാത്തലത്തില്‍ സമന്വയിപ്പിച്ച് കോഫീടേബിള്‍ ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. ഓരോയാത്രികന്റെയും അനുഭവങ്ങളും ആശയങ്ങളള്‍ക്കും ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന 'മാഗേഡിഷനും' വ്യത്യസ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."