മണ്ണ് ദിനാചരണവും ഏകദിന പഠനക്യാംപും
കോഴിക്കോട്: നമുക്ക് എല്ലാം നല്‍കുന്നത് മണ്ണാണെന്നും എന്നാല്‍ ആ മണ്ണിനെ നാം അകറ്റി നിര്‍ത്തുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍.
കോഴിക്കോട് മണ്ണ് പര്യവേക്ഷണ സംരക്ഷണ ഓഫിസുകളുടെ ആഭിമുഖ്യത്തില്‍ നടന്ന മണ്ണ് ദിനാചരണവും ഏകദിന പഠന ക്യാംപും സരോവരം ബയോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അനിത രാജന്‍ അധ്യക്ഷയായി.
മേഖലാ മണ്ണ് പര്യവേക്ഷണ ലബോറട്ടറിയിലെ സീനിയര്‍ കെമിസ്റ്റ് എം. മനോജ് മണ്ണുദിന സന്ദേശം നല്‍കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുഷാജ്, തിരുവമ്പാടി പഞ്ചായത്ത് കൃഷി ഓഫിസര്‍ പ്രകാശന്‍, കര്‍ഷക പ്രതിനിധി ഡൊമിനിക് മണ്ണുകുഴുമ്പില്‍, സോയില്‍ സര്‍വേ ഓഫിസര്‍മാരായ രവി മാവിലന്‍, നിധിന്‍ സംസാരിച്ചു.
കുരുവട്ടൂര്‍ ശ്രീധരനും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി. ക്യാമ്പിന്റെ ഭാഗമായി വിവിധതരം മണ്ണുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."