HOME
DETAILS
MAL
അന്താരാഷ്ട്ര പദവി: 'കൊടുവള്ളി ഗവ. സ്കൂളിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം'
backup
December 05 2016 | 22:12 PM
കൊടുവള്ളി: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുന്നതില്‍ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് എം.എസ്.എഫ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണമാറ്റം മൂലമാണ് സ്കൂളിനെ തഴഞ്ഞതെന്നും രാഷ്ട്രീയ പകപോക്കലുകള്‍ക്കു പൊതുവിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുന്നത് അപഹാസ്യമാണെന്നും എം.എസ്.എഫ് ആരോപിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ജാസിം യോഗം ഉദ്ഘാടനം ചെയ്തു. പി.സി റാഷിദ് അധ്യക്ഷനായി. വി.എ അദ്നാന് സ്വാഗതവും കെ.പി ശിഹാദ് നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനു ഷൗക്കത്ത് നെല്ലാംകണ്ടി, റബിന് മുഹമ്മദ്, ഇജാസ് ചുണ്ടപ്പുറം, അനസ് നേതൃത്വം നല്കി.നപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."