കറന്‍സി നിരോധനം ക്ഷേമപദ്ധതികളും വികസനപ്രവൃത്തികളും തടസപ്പെടുത്തി: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
കുന്ദമംഗലം: മുന്നൊരുക്കമില്ലാതെ 500, 1000രൂപയുടെ കറന്‍സികള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കാരണം വികസനപ്രവൃത്തികളും ഒട്ടേറെ ക്ഷേമപദ്ധതികളും തടസപ്പെട്ടതായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണ പദ്ധതികള്‍, ഐ.എ.വൈ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമപദ്ധതികള്‍, ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കല്‍ എന്നിവ തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്നു പരിഹാരം കാണണമെന്ന് അടിയന്തര പ്രമേയത്തിലൂടെ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. രാജീവ് പെരുമണ്‍പുറ പ്രമേയം അവതരിപ്പിച്ചു. രവികുമാര്‍ പനോളി അനുവാദകനായി. പ്രസിഡന്റ് രമ്യാ ഹരിദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്്മാന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രിപുരി പൂളോറ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിവദാസന്‍ നായര്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി മൂപ്രമ്മല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."