HOME
DETAILS

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പൊലിസ് സ്റ്റേഷനുകളില്‍നിന്ന് സായുധസേനയെ പിന്‍വലിച്ചു

  
backup
December 05 2016 | 22:12 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf

നാദാപുരം: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ജില്ലയിലെ നാലു പൊലിസ് സ്റ്റേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ സായുധസേനയുടേ പ്രത്യേക സുരക്ഷ പിന്‍വലിച്ചു. വളയം, തൊട്ടില്‍പ്പാലം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി എന്നി പൊലിസ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.
കേരള പൊലിസിന്റെ പ്രത്യേക പരിശീലനം നേടിയ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം തൊട്ടില്‍പ്പാലത്തെ ചൂരണിമലയിലെ പാറമടയില്‍ മണ്ണുമാന്തി യന്ത്രം തീവച്ച് നശിപ്പിച്ചതിനു മാവോയിസ്റ്റ് സംഘത്തിനെതിരേ കേസെടുത്തിരുന്നു. വിലങ്ങാട്ടെ പന്ന്യന്നൂര്‍, വായാട്, പാനോം കോളനികളിലും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ ഈ കോളനികളില്‍ സംഘത്തില്‍പ്പെട്ടവര്‍ ആയുധവുമായി എത്തുകയും കോളനിവാസികള്‍ക്കിടയില്‍ മാവോയിസം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മറ്റു കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ വിലങ്ങാട് കോളനിയിലും രൂപേഷിനെ കൊണ്ടുവന്നു പൊലിസ് തെളിവെടുപ്പ് നടത്തി. ഇവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നേരത്തെ സുരക്ഷ ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് കണ്ണവം വനമേഖലയോട് ചേര്‍ന്ന ഉള്‍ക്കാടുകളില്‍ ഇവര്‍ക്കായി തണ്ടര്‍ ബോള്‍ട്ടടക്കമുള്ള സായുധ സേനയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയിരുന്നു.
ഭീഷണി മുന്‍ നിര്‍ത്തി തൊട്ടടുത്ത പൊലിസ് സ്റ്റേഷനുകള്‍ക്ക് രാത്രിയും പകലും ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ പൊലിസ് സ്റ്റേഷനുകള്‍ക്ക് നേരത്തെ എര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷ അടുത്ത കാലത്തായി പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  16 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  16 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  16 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  16 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  16 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  16 days ago

No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago