കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയം: കോണ്‍ഗ്രസ് പോസ്റ്റ് ഓഫിസ് പിക്കറ്റിങ് സംഘടിപ്പിച്ചു
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് നാടെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം. ചക്കിട്ടപാറ പോസ്റ്റോഫിസ് പിക്കറ്റിങ് ഡി.സി.സി സെക്രട്ടറി പി.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രകാശ് മുള്ളന്‍ കുഴി അധ്യക്ഷനായി.
പ്രിന്‍സ് ആന്റണി, കെ.എ ജോസ് കുട്ടി, ജോര്‍ജ് മുക്കള്ളില്‍, ജിതേഷ് മുതുകാട്, പി.ആര്‍പ്രസന്നന്‍, രാജേഷ് തറവട്ടത്ത്, പാപ്പച്ചന്‍ കൂനംതടം, സജി പുളിക്കല്‍, ബെന്നി ചേലക്കാട്ട്, ജെയിംസ് മാത്യു, ജോ ആന്റണി, ജോസ്‌കാരി വേലി, ബെന്നി കുറു മുട്ടം, സെമിലി സുനില്‍, എം.ശിവദാസന്‍, വി.ജി രാജപ്പന്‍, എം.അശോകന്‍, ഗിരിജാ ശശി, ബേബി മിറ്റത്താനി, ലൈസാ ജോര്‍ജ്, ടി.ഡി ഷൈല, എം.അശോകന്‍, ഷാജി അമ്പാട്ട്, അനില്‍ കേളംപൊയില്‍, റെജി കോച്ചേരി, തോമസ് ആനത്താനം, ബാബു കൂനംതടം സംസാരിച്ചു.
കൊയിലാണ്ടി: പോസ്റ്റാഫിസ് ഉപരോധം കോണ്‍ഗ്രസ് നേതാവ് സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരന്‍ അധ്യക്ഷനായി. വി.ടി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.വിജയന്‍, പി. രത്‌നവല്ലി, വി.വി സുധാകരന്‍, രജീഷ് വെങ്ങളത്തുകണ്ടി, അഡ്വ.എം.സതീഷ് കുമാര്‍ സംസാരിച്ചു.
ബാലുശ്ശേരി: നോട്ട് നിരോധനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്‌റ്റോഫിസ് ഉപരോധിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.രാജന്‍ അധ്യക്ഷനായി. കെ.ബാലകൃഷ്ണന്‍ കിടാവ്, എ.കെ അബ്ദുല്‍ സമദ്, കെ.കെ പരീദ്, വി.സി വിജയന്‍, സുനീഷ് തുരുത്യാട്, യു.കെ വിജയന്‍, പാറയ്ക്കല്‍ ബാലന്‍, വി.ബി വിജീഷ്, ജയപ്രകാശ് കണ്ണങ്കോട് സംസാരിച്ചു.
നടുവണ്ണൂര്‍: ആസൂത്രണമില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. സുധാകരന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷനായി. ഡി.സി.സി അംഗം സി.എച്ച് സുരേന്ദ്രന്‍, കെ.സി കുഞ്ഞികൃഷ്ണന്‍ നായര്‍, ഷബീര്‍ നിടുങ്ങണ്ടി, അഷ്‌റഫ് മങ്ങര, ഹസന്‍കോയ മണാട്ട്, സി. കൃഷ്ണദാസ്, പി. ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."