HOME
DETAILS
MAL
'കോറോത്ത് റോഡിലെ ആയുധശേഖരം; അന്വേഷണം നടത്തണം'
backup
December 05 2016 | 22:12 PM
വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിനിടയില്‍ ആയുധശേഖരം കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് അഴിയൂര്‍ മണ്ഡലം കമ്മിറ്റി കുഞ്ഞിപ്പള്ളിയില്‍ നടത്തിയ പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. സി.പി.എമ്മിലെ മാഫിയസംഘങ്ങളാണ് അക്രമത്തിനുപിന്നില്‍. മുസ്ലിംലീഗ് നേതാവ് ടി.സി.എച്ച് ലത്തീഫിന്റെ വീടിനു ബോംബെറിഞ്ഞവരെ പിടികൂടണമെന്നും അഴിയൂരിലെ മോഷണ പരമ്പരകള്‍ക്ക് അറുതിവരുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഐ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. അന്‍വര്‍ ഹാജി അധ്യക്ഷനായി. ഇ.ടി അയൂബ്, കാസിം നെല്ലോളി, പ്രദീപ് ചോമ്പാല, കൈപ്പാട്ടില് ശ്രീധരന്, പി. രാഘവന്, പാമ്പള്ളി ബാലകൃഷ്ണന്, വി.കെ അനില്‍കുമാര്‍, ഇസ്മാഈല്‍ മാളിയേക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."