നോട്ട് നിരോധനം; കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കല്‍പ്പറ്റ: മുന്‍കരുതലുകള്‍ സ്വീകരിക്കാതെ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പുല്‍പ്പള്ളിയില്‍ നടന്ന പോസ്റ്റോഫിസ് മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായി. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പിക്കറ്റിങ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി.
മുള്ളന്‍കൊല്ലിയില്‍ നടന്ന സമരത്തില്‍ മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ അധ്യക്ഷനായി. പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വതില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം കെ.വി പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ജോണി നന്നാട്ട് അധ്യക്ഷനായി. കണിയാമ്പറ്റ പോസ്‌റ്റോഫീസിന് മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം ഒ.വി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി സുരേഷ് ബാബു അധ്യക്ഷനായി. മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ പാസ്റ്റ് ഓഫിസ് ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായി.
പനമരം-അഞ്ചു കൂന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം പോസ്റ്റോഫിസ് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ ഉല്‍ഘാടനം ചെയ്തു.
മേപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മേപ്പാടി പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് അധ്യക്ഷനായി.
സുല്‍ത്താന്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് ധര്‍ണ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."