ജയലളിത എന്നാല്‍ ഞങ്ങള്‍ക്ക് അമ്മ; വയനാട്ടിലേക്ക് കുടിയേറിയവര്‍
മേപ്പാടി: സീരിയല്‍, സിനിമ നടിയായി തുടങ്ങി ഒടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിവരെയായ ജയലളിത തമിഴര്‍ക്ക് എന്നും ഒരു വികാരമാണ്. രാഷട്രീയ വ്യത്യാസമുള്ളവര്‍ പോലും ജയലളിതയുടെ ജീവിത ശൈലിയില്‍ ആകൃഷ്ടരായി. ജയലളിതയെ ഞങ്ങള്‍ അമ്മയെന്നാണ ്വിളിക്കുക എന്ന് തമിഴ്നാട്ടില്‍ നിന്നും 40 വര്‍ഷം മുമ്പ് വയനാട്ടിലേക്ക് കുറിയേറി പാര്‍ത്ത മേപ്പാടി സ്വദേശിനി ശെല്‍വി പറയുന്നു. പാവങ്ങളുടെ പ്രശ്നത്തില്‍ വലിയ താല്പര്യമായിരുന്നു ജയലളിതക്ക്. അതിനാല്‍ തന്നെ അവര്‍ക്ക് എന്ത് സംഭവിച്ചെന്ന് കേട്ടാലും അതു തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണന്നും ഇവര്‍ പറയുന്നു. ഇതുപോലെ തന്നെയാണ് തമിഴ്നാട്ടില്‍ നിന്നും ഒരു വര്‍ഷം മുമ്പ് മാത്രം കേരളത്തില്‍ താമസമാക്കിയ രവിയുടെ ഭാര്യ ശശികലയുടെയും വാക്കുകള്‍. ഇതേവരെ ജയലളിതയുടെ എ.ഐ.ഡി.എം.കെക്ക് വോട്ട് ചെയ്തിട്ടില്ല. രാഷ്ട്രീയമായി വ്യത്യസ്ഥ ചേരിയിലാണ് താന്‍ എന്നാലും ജയലളിതയെ അമ്മയായി മാത്രമേ കാണാന്‍ കഴിയൂ എന്നും ശശികല പറയുന്നു. വീടും ടി.വിയും തുടങ്ങി എല്ലാ സൗകര്യങ്ങളും അവര്‍ നല്കുന്നില്ലേ എന്നും ഇവര്‍ ചോദിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."