മഞ്ഞപ്പിത്ത വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
പൂക്കോട്: വെറ്ററിനറി കോളജില്‍ 20 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കോളജിലെ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ മഞ്ഞപ്പിത്തം ബാധിച്ചുള്ളു. മറ്റു വിദ്യാര്‍ഥികള്‍ക്ക് പനിയും തലവേദനയും വന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം കോളജ് അധികൃതര്‍ മെഡിക്കല്‍ ഓഫിസറെ അറിയിക്കുകയും മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുകയും ചെയ്തു. ശേഷം നടത്തിയ ജല പരിശോധനയില്‍ ജലം മലിനമാണെന്നും ശുദ്ധീകരിച്ച ശേഷം കോളജ് തുറന്നാല്‍ മതിയെന്നും മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപിത്തം പകരാതിരിക്കാനാണ് കോളജ് പൂട്ടിയത്. വിദ്യാര്‍ഥികളുടെ പേരില്‍ പത്രമാധ്യമത്തില്‍ വന്ന പല ആരോപണങ്ങളും വിദ്യാര്‍ഥികളുടെ അറിവോടെയല്ലെന്നും കോളജിലെ സ്റ്റുഡന്റ്സ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."