ഫൈസല്‍ വധം: ചില പൊലിസുകാര്‍ ആര്.എസ്.എസിനു വിടുപണി ചെയ്യുന്നെന്ന് സി.പി.എം
തിരൂര്‍: കൊടിഞ്ഞിയില്‍ ഇസ്ലാം സ്വീകരിച്ചതിനെ തുടര്‍ന്നു ഫൈസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം താനൂര്‍ ഏരിയാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
തിരൂരിലെ സംഘകാര്യാലയത്തിലാണ് ഫൈസല്‍ വധം ആസൂത്രണം ചെയ്തത്. തിരൂര്‍, താനൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ കലാപമുണ്ടാക്കാന്‍ ആസൂത്രണം നടത്തിയ ആര്.എസ്.എസ് സംഘമാണ് ഇതിനു പിന്നില്‍. എന്നാല്‍, ഫൈസല്‍ വധത്തിന്റെ പേരില്‍ തീവ്രമായ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തിലെ ചില പൊലിസുകാര്‍ ആര്.എസ്.എസിനും സംഘ്പരിവാറിനുംവേണ്ടി വിടുപണി ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്കെതിരേ സര്‍ക്കാരും ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി ഇ. ജയന്, പി. ശങ്കരന്, പി.കെ മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."