HOME
DETAILS
MAL
സര്‍ക്കാറുകളുടെ അനാസ്ഥ; കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിച്ചു
backup
December 05 2016 | 23:12 PM
വണ്ടൂര്‍: അശാസ്ത്രീയമായ നോട്ട് നിരോധനത്തിനെതിരേ വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാണിയമ്പലം പോസ്റ്റ് ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം ഐ.എന്‍.ടി.യു.സി ജില്ലാ ജന. സെക്രട്ടറി ജോജി കെ അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി അബ്ദുസലാം ഏമങ്ങാട് അധ്യക്ഷനായി.
എടക്കര: മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി സി.സി സെക്രട്ടറി വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ബാബു തോപ്പില്‍ അധ്യക്ഷനായി.
മണിമൂളി തപാല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.വി മാത്യു അധ്യക്ഷ്യനായി.
മരം വെട്ടിച്ചാല്‍ തപാല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി അംഗം ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."