HOME
DETAILS

പവിത്രന്‍വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായി തെളിവെടുപ്പു നടത്തി

  
backup
December 06 2016 | 00:12 AM

%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8

കൂത്തുപറമ്പ്: കണ്ണവം തൊടീക്കളത്തെ സി.പി.എം നേതാവ് ജി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ ഇ സുബീഷി(30)നെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തൊടീക്കളത്തെ റേഷന്‍ കടയ്ക്കു സമീപമെത്തിച്ചു തെളിവെടുത്തത്. പടുവിലായിയിലെ സി.പി.എം നേതാവ് കെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് പവിത്രന്‍ വധക്കേസിലും കൂടി തനിക്കും മറ്റു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നായിരുന്നു സുബീഷിനെ പവിത്രന്‍ വധക്കേസിലും ഉള്‍പ്പെടുത്തി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായിരിക്കെ കോടതിയുടെ അനുമതിയോടെ പൊലിസ് പവിത്രന്‍ വധക്കേസിലെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സുബീഷിനെ കൂടാതെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മറ്റു ആറു പേരെക്കൂടി പ്രതി ചേര്‍ത്താണ് പൊലിസ് ഈ കേസില്‍ പുനരന്വേഷണം നടത്തുന്നത്. 2009 മാര്‍ച്ച് 27നായിരുന്നു പവിത്രന്‍ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ കെ.ജെ വിനോയി, കണ്ണവം എസ്.ഐ കെ.വി ഗണേശന്‍ എന്നിവരും തെളിവെടുപ്പിനെത്തിയ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago