ക്ഷയരോഗികള്‍ക്ക് പോഷകാഹാരവുമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്
മൊഗ്രാല്‍ പുത്തൂര്‍: നിര്‍ധനരായ ക്ഷയരോഗികള്‍ക്ക് ചികിത്സാ കാലയയളവില്‍ പോഷകാഹാരം വിതരണം ചെയ്യുന്ന മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. 2016-17 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ അധ്യക്ഷനായി. ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ചികിത്സയിലുള്ള ക്ഷയരോഗികള്‍ക്ക് മരുന്നിനൊപ്പം പോഷാകാഹാരവും വിതരണം ചെയ്യുന്നത്.
മരുന്ന് കഴിക്കുന്ന ആറ് മാസക്കാലം 2000 രൂപയോളം വിലയുളള ഭക്ഷ്യസാധനങ്ങളാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സപ്ലൈകോ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
ക്ഷയരോഗമുക്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ പറഞ്ഞു.
ഇതോടെ ക്ഷയരോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത് എന്ന പദവി മൊഗ്രാല്‍പുത്തൂരിനു സ്വന്തം.
ജില്ലാ ടി.ബി ഓഫിസര്‍ ഡോ. ആമിന മുണ്ടോള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എം കായിഞ്ഞി, പഞ്ചായത്തംഗങ്ങളായ ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, ആയിഷ ഫൗസിയ, കെ.എ അബ്ദുല്ല കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."