വരുംതലമുറയ്ക്കായി മണ്ണിനെ ശാസ്്ത്രീയമായി പരിചരിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍
തിരുവനന്തപുരം: ഭൂമിയില്‍ വരുംതലമുറയുടെ നിലനില്‍പ്പിനായും സുസ്ഥിരതയ്ക്കായും മണ്ണും ജലവും ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.
സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോകമണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് 3000 ഹെക്ടര്‍ നെല്‍ക്കൃഷി തിരിച്ചുകൊണ്ടുവരുന്നതിനുളള പദ്ധതി കൃഷിവകുപ്പ് രൂപകല്‍പന ചെയ്തിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മണ്ണു സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം കൃഷി മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. മണ്ണ് ദിനത്തിന്റെ പ്രതിജ്ഞ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത അഞ്ചു കര്‍ഷകര്‍ക്കുളള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം മുരളീധരന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് കൃഷിമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
പ്ലാനിങ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പത്മാ മൊഹന്തി, എന്നിവര്‍ സംസാരിക്കുകയുണ്ടായി. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."