HOME
DETAILS

വൈറസ് ബാധ: കോന്നി ആനത്താവളത്തില്‍ കുട്ടിയാന ചരിഞ്ഞു

  
backup
December 06 2016 | 02:12 AM

%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%95%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5


പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് 11 മാസം പ്രായമുള്ള പിടിയാനക്കുട്ടി ആനക്കൂടിനുള്ളില്‍ ചരിഞ്ഞത്.
നിലമ്പൂര്‍ വനത്തില്‍ നിന്നും ലഭിച്ച ആനകുട്ടിയെ ഒരുവര്‍ഷം മുന്‍പാണ് കോന്നി ആനത്താവളത്തില്‍ എത്തിച്ചത്. ആരോഗ്യവതിയായിരുന്ന കുട്ടിയാന രണ്ടുദിവസമായി അവശതയിലായിരുന്നു. വനം വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരോഗ്യനില പൂര്‍ണമായും വഷളാകുകയായിരുന്നു. ആനക്കൂട്ടിനുള്ളില്‍ ഒന്‍പതു മാസം പ്രായമുള്ള മറ്റൊരു കുട്ടിയാന ചിഞ്ചുവിനൊപ്പമാണ് അമ്മുവിനെയും പാര്‍പ്പിച്ചിരുന്നത്. എന്‍ഡോ തിലിയോ ട്രോപ്പിക് ഹെര്‍പിസ് വൈറസ് ബാധയുടെ ലക്ഷണങ്ങളാണ് കുട്ടിയാനയില്‍ കണ്ടെതെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയാനയുടെ രക്തസാമ്പിള്‍ വനം റിസര്‍ച്ച് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി നടുവത്തുമൂഴി വനമേഖലയില്‍ ജഡം മറവു ചെയ്തു. ഏതാനും മാസം മുന്‍പ് നാലു വയസ് പ്രായമുള്ള ലക്ഷ്മിയെന്ന കുട്ടിയാനയും ഇതേ സാഹചര്യത്തില്‍ ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു. ഇതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നിന്നും സ്വകാര്യ വ്യക്തി വനം വകുപ്പിന് വിട്ടുനല്‍കിയ ഇന്ദ്രജിത്ത് എന്ന ആന വിശ്രമകേന്ദ്രത്തില്‍ തളര്‍ന്നു വീണ് ചരിഞ്ഞിരുന്നു. എന്നാല്‍ ഇന്ദ്രജിത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചരിഞ്ഞത് എന്നായിരുന്നു അന്ന് വനം വെറ്ററിനറി വിഭാഗത്തിന്റെ കണ്ടെത്തല്‍. ലക്ഷ്മി ചരിഞ്ഞതിനേ തുടര്‍ന്നാണ് ഹെര്‍പിസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മറ്റാനകളിലേക്കും പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആനകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. തുടര്‍ച്ചയായി കുട്ടിയാനകള്‍ ചരിയുന്നത് വനംവകുപ്പ് അധികൃതരേയും ആശങ്കയിലാക്കിയിട്ടുണ്ട്..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago