നിയമനമില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിടുമെന്ന് ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കിയില്ലെങ്കില്‍ കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും പാര്‍ട്ടിവിടുമെന്ന് ഉദ്യോഗാര്‍ഥികള്‍. ലിസ്റ്റ് 31ന് അവസാനിക്കാനിരിക്കെ നിയമനം നടത്താതിരിക്കുകയാണ് സര്‍ക്കാരെന്നും അസോസിയേഷന് ആരോപിച്ചു. ഇതിനെതിരേയുള്ള പ്രതിഷേധ സമരം ഇന്ന് നടക്കും.
പട്ടം വൈദ്യുതി ഭവനില്‍ നിന്നും സെക്രട്ടേറിയറ്റ് വരെ പിന്നോട്ടു നടന്ന് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധം.
ഇത് സൂചനാ സമരമാണെന്നും 19ന് കുടുംബാഗങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം തുടരുമെന്നും അസോസിയേഷന് പ്രസിഡന്റ് അസിം മലപ്പുറം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ നിയമനങ്ങള്‍ നടപ്പാക്കാമെന്ന വാക്കും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."