തമിഴ്‌നാടിനെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റിയതില്‍ ജയലളിതയുടെ പങ്ക് നിര്‍ണ്ണായകം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അനുശോചനകുറിപ്പ്: 1989ല്‍ ഞാന്‍ ആദ്യമായി പാര്‍ലമെന്റിലെത്തുമ്പോള്‍ എ.ഐ.ഡി.എം.കെയുടെ രാജ്യസഭാംഗമെന്ന നിലയില്‍ അവര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. അന്ന് മുതല്‍ അവരുമായി അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ജനപ്രിയയായ ചലച്ചിത്ര താരം എന്ന നിലയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ പരിണിത പ്രജ്ഞയായ രാഷ്ട്രീയ നേതാവായും, മികച്ച ഭരണാധികാരിയായും മാറാന്‍ ജയലളിതക്ക് കഴിഞ്ഞു. തമിഴ്‌നാടിനെ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റിയതില്‍ ജയലളിതയുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ഭരണം ഒരു കലയാണെന്ന് പറയാറുണ്ട്. ആ അര്‍ത്ഥത്തിലും അവര്‍ മികച്ച കലാകാരിയായിരുന്നു. രാഷ്ട്രീയ ജീവിതത്തിലും, വ്യക്തിജീവിതത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളോടും പടവെട്ടി ചോദ്യം ചെയ്യാനാകാത്ത നേതൃപാടവുമായി ജനങ്ങളെ നയിച്ച അപൂര്‍വ്വം ചില വ്യക്തിത്വങ്ങളെ ചരിത്രത്തിലുള്ളു. അതിലൊരാളാണ് ജയലളിതയെന്ന് നിസംശയം പറയാം. അവരുടെ വിയോഗം ഇന്ത്യന്‍ സമൂഹത്തിനും പൊതുവെയും, തമിഴ്‌നാടിന് പ്രത്യേകിച്ചും തീരാനഷ്ടമാണ്. ആ മഹത് ചരമത്തിന് മുന്പില്‍ കൂപ്പുകൈകളോടെ ആദരാജ്ഞലികളര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."