വോട്ടെണ്ണല്‍ ഡ്യൂട്ടി; മലപ്പുറത്തും കോഴിക്കോടും രണ്ടു നീതിയെന്ന്
മുക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് വേതനം നല്‍കിയില്ലെന്ന് പരാതി. നേരത്തെ നിശ്ചയിച്ച പ്രകാരം കൗണ്ടിങ് സൂപ്പര്‍വൈസര്‍ക്ക് 350 രൂപ, മൈക്കോ ഒബ്സര്‍വര്‍ 350 രൂപ, കൗണ്ടിങ് അസിസ്റ്റന്റ് 250 രൂപ എന്നിങ്ങനെയാണ് ഒരു ദിവസത്തെ ഡ്യൂട്ടിക്കായി നിശ്ചയിച്ചത്. ഇങ്ങനെ രണ്ടു പരിശീലന ക്ലാസുകളും ഒരു ദിവസത്തെ കൗണ്ടിങ് ഡ്യൂട്ടിയും സഹിതം സൂപ്പര്‍വൈസര്‍, ഒബ്സര്‍വര്‍ എന്നിവര്‍ക്ക് 1050 രൂപയും അസിസ്റ്റന്റിന് 750 രൂപയും നല്‍കണം. ജില്ലയില്‍ പരിശീലന ക്ലാസ് ഒന്നായി ചുരുക്കിയതിനാല്‍ യഥാക്രമം 700, 500 എന്നിങ്ങനെയാണ് നല്‍കേണ്ടത്. എന്നാല്‍, പരിശീലന ക്ലാസിന്റെ പണം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സൂപ്പര്‍വൈസര്‍, ഒബ്സര്‍വര്‍ എന്നിവര്‍ക്ക് ആകെ ലഭിച്ചത് 350 രൂപ വീതവും അസിസ്റ്റന്റിന് 250 രൂപയുമാണ്.
അതേസമയം മലപ്പുറം ജില്ലയില്‍ രണ്ട് പരിശീലന ക്ലാസും ഒരു കൗണ്ടിങ് ഡ്യൂട്ടിക്കുമായി പങ്കെടുത്തവര്‍ക്ക് 1050, 750 എന്നിങ്ങനെ ലഭിക്കുകയും ചെയ്തു. സമീപത്തെ രണ്ട് ജില്ലയില്‍ ജോലിയെടുത്തവര്‍ക്ക് രണ്ടുരീതിയില്‍ പണം നല്കിയ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."