രാജാജി ഹാളിനുമുന്നില്‍ നീണ്ടനിര, പൊലിസ് ലാത്തിച്ചാര്‍ജ്
ചെന്നൈ: തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മൃതദേഹം ഇപ്പോള്‍ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.
തങ്ങളുടെ പുരട്ച്ചിത്തലൈവിയെ അവസാനമായി ഒരുനോക്കുകാണാന്‍ തമിഴ്മക്കള്‍ രാജാജി ഹാളിലേക്ക് ഒഴുകുന്നു.
ജയലളിത അന്തരിച്ച വാര്‍ത്ത പുറത്തുവന്നതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
LIVE: Crowd outside Rajaji hall break barricades and try to push their way in.
— New Indian Express (@NewIndianXpress) December 6, 2016
Read all live updates- https://t.co/agw7brjr9u pic.twitter.com/vPQfcrAuqi
നഗരം ജനത്തിരക്കിലമര്‍ന്നിരിക്കുകയാണ്. രാവിലെ ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ പൊയസ് ഗാര്‍ഡനില്‍നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടത്.
ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് വാഹനവ്യൂഹത്തിനു പിന്നാലെ രജാജി ഹാളിനുമുന്നിലെത്തിയത്.
കിലോമീറ്ററോളം നീളുന്ന നീണ്ടനിരയായാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ അമ്മയ്ക്ക് അശ്രുപൂജ അര്‍പ്പിക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നത്.
എന്നാല്‍ ചിലര്‍ ബാരിക്കേഡു തകര്‍ത്തു തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലിസിനു തലവേദനയായി. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ തിരിഞ്ഞോടി.
പൊലിസിന്റെ ക്രിയാത്മക ഇടപെടലാണ് വലിയ നാശനഷ്ടങ്ങളില്‍നിന്ന് നഗരത്തെ രക്ഷിക്കുന്നത്. വികാരം നിയന്ത്രിക്കാനാകാതെ പ്രവര്‍ത്തകര്‍ തള്ളിക്കയറുന്നത് രാജാജി ഹാളിനുപുറത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നതിനാല്‍ വളരെ കരുതലോടെയാണ് പൊലിസിന്റെ പ്രതികരണവും.
നാലു കവാടങ്ങളാണ് രാജാജി ഹാളിനുള്ളത്. മൂന്നു കവാടത്തിലൂടെ ജനങ്ങളെ അകത്തേക്കു പ്രവേശിപ്പിക്കുകയും ഒരു കവാടത്തിലൂടെ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പുറത്തുകടക്കുന്ന കവാടത്തിലൂടെ പ്രവര്‍ത്തകര്‍ അകത്തേക്കുകടക്കാന്‍ ശ്രമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."