കരിപ്പൂര്‍ വിമാനത്താവളം: ഡല്‍ഹിയില്‍ മലബാറിന്റെ പ്രതിഷേധം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മലബാര്‍ ഡവലപ്മെന്റ് ഫോറ(എം.ഡി.എഫ്)ത്തിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാവിലെ 11 മണിക്ക് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു.
എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.ഐ ഷാനവാസ്, ഫോറം ചെയര്മാന്, എം.കെ മുനീര്‍, എ.എ.പി കേരളാ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര് നീലകണ്ഠന്, ബി.ജെ.പി ദേശീയ കൗണ്‍സിലര്‍ രാമകൃഷ്ണന് സംസാരിച്ചു.
കേരളാ ഹൗസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്തു.
മാര്‍ച്ചിന് ഫൈസല്‍, അഡ്വ. സാജിദ്, മോഹന്‍വെങ്കിട് (ദുബൈ), അസീസ് തിക്കോടി, കൃഷ്ണന് കടലുïി (കുവൈത്ത്), അശ്റഫ് മായഞ്ചേരി (ബഹ്റൈന്‍) നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."