സാമ്പത്തിക പ്രതിസന്ധി; ജി.സി.സി റെയില്‍വേ വൈകും
ജിദ്ദ: ജി.സി.സി സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാത വൈകും. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് പാത വൈകാന്‍ കാരണമെന്ന് കണ്‍സ്ട്രക്ഷന്‍ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ നിന്നും തുടങ്ങി സഊദി അറേബ്യ വഴി ഖത്തറിലേക്കും, ബഹ്‌റൈനിലേക്കും കടല്‍പ്പാലം നിര്‍മിച്ച് ബന്ധിപ്പിച്ച് യു.എ.ഇ. വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ജി.സി.സി റെയില്‍വേ.
യു.എ.ഇ.യുമായി ബന്ധിപ്പിക്കുന്ന ഒമാനില്‍ നിര്‍മിക്കുന്ന പാതയും യു.എ.ഇ.യുടെ രണ്ടാം ഘട്ട പദ്ധതിയുമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്.
2018 മുതല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തീകരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ 2021 ന് ശേഷമായിരിക്കും ട്രെയിനുകള്‍ ഓടി തുടങ്ങുക.
അതേ സമയം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച യു.എ.ഇ.യിലെ ഹബ്ഷാന്റുവൈസ് പാതയില്‍ ഓയില്‍ റിഫൈനറിയിലേക്ക് പ്രതിദിനം 22,000 ടണ്‍ സള്‍ഫറുമായി കാര്‍ഗോ ട്രെയിന്‍ സര്‍വിസ് നടത്തുന്നുണ്ട്.
സഊദി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി തുടരുന്നുമുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സര്‍വിസ് നടത്തുക.
ദുബൈയില്‍ നിന്നും 10 മണിക്കൂര്‍ കൊണ്ട് മക്കയില്‍ എത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ചരക്ക് ഗതാഗതം വളരെ എളുപ്പത്തിലാകും.
സഊദിയിലെ പാത പൂര്‍ത്തിയാകുന്നതോടെ ജോര്‍ദാനും സിറിയയും കൂടി പാത നിര്‍മിച്ചാല്‍ തുര്‍ക്കി വഴി യൂറോപ്പിലേക്ക് ബന്ധിപ്പിക്കാനും പദ്ധതി വഴി കഴിയും.
ജി.സി.സി ഉച്ചകോടിക്ക് ഇന്നു തുടക്കം
മനാമ: 37ാമത് ജി.സി.സി ഉച്ചകോടി ഇന്ന് ബഹ്‌റൈനില്‍ തുടങ്ങും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും സംബന്ധിക്കും. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. അറബ് മേഖലയുടെ സുരക്ഷ, എണ്ണ വില സ്ഥിരത, ഗള്‍ഫ് യൂനിയന്‍, അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കല്‍, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."