ഒമാനില്‍ നാലുമേഖലകളില്‍ വിസാനിയന്ത്രണം കര്‍ശനമാക്കി
മസ്‌കത്ത്: ഒമാനില്‍ നാലു മേഖലകളില്‍ വിസാ നിയന്ത്രണം കര്‍ശനമാക്കി. കാര്‍പന്ററി വര്‍ക് ഷോപ്, അലൂമിനിയം വര്‍ക് ഷോപ്, മെറ്റല്‍ വര്‍ക് ഷോപ്, ബ്രിക്‌സ് ഫാക്ടറി എന്നീമേഖലകളിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. 2017 ജനുവരി ഒന്നുമുതല്‍ ജൂലൈ വരെ ഈ വിഭാഗങ്ങളില്‍ വിസ അനുവദിക്കില്ല.
നിലവില്‍ ഈ വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യമെങ്കില്‍ ഈ നാലു വിഭാഗത്തിലും ആറുമാസത്തിന് ശേഷം നിയന്ത്രണം എടുത്തുകളയാനും സാധ്യതയുണ്ട്. ഈ വിസകളില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന ഫ്രീ വിസ സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. താല്‍ക്കാലിക ജോലിക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗം ഒമാന്‍ തൊഴില്‍നിയമം ലംഘിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. ഫ്രീ വിസയിലുള്ളവര്‍ നിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്. ഹംരിയ്യ, റൂവി, അല്‍ ഖുബ്‌റ തുടങ്ങിയ മേഖലകളില്‍ ഈ വിഭാഗത്തില്‍പെട്ട ധാരാളം ജോലിക്കാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."