ആവര്‍ത്തന പട്ടികയില്‍ നാലു പുതിയ മൂലകങ്ങള്‍ കൂടി
ചിക്കാഗോ: ആവര്‍ത്തന പട്ടികയില്‍ നാലു പുതിയ മൂലകങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി (ഐ.യു.പി.എ.സി) തീരുമാനിച്ചു. പട്ടികയിലെ ഏഴാം നിരയിലാണ് ഇവയെ ഉള്‍പ്പെടുത്തുക.
ജപ്പാന്‍ ഗവേഷകര്‍ കണ്ടെത്തിയ നിഹോനിയം (ചവ-113), റഷ്യ, യു.എസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ മോസ്‌ക്കോവിയം (ങര-115), ടെന്നിസീ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ തെനീസിയം (ഠ-െ117), റഷ്യന്‍ കെമിസ്റ്റ് യുറി ഒഗേനേഷ്യന്റെ സ്മരണാര്‍ഥമുള്ള ഒഗാനിസണ്‍ (ഛഴ-118) എന്നിവയാണ് പുതിയ മൂലകങ്ങളെന്ന് ഐ.യു.പി.എ.സി അറിയിച്ചു. 2002 മുതല്‍ 2010 വരെ നടന്ന പരീക്ഷണങ്ങളിലാണ് ഇവ കണ്ടെത്തിയത്.
നിഹോനിയം റേഡിയോ ആക്ടീവ് മൂലകമാണ്. ലാബിലാണ് ഇവയെ വേര്‍തിരിച്ചെടുത്തത്. സ്വതന്ത്രരൂപത്തില്‍ പ്രകൃതിയില്‍ ഇതുവരെ കണ്ടെത്താനായില്ല. 2004 ലാണ് കണ്ടെത്തിയത്. ഗവേഷണത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. 2003 ലാണ് മോക്കോവിയം കണ്ടെത്തിയത്. ഇതും റേഡിയോ ആക്ടീവാണ്. 220 മില്ലി സെക്കന്റാണ് ഇതിന്റെ ഹാഫ് ലൈഫ്. കൃത്രിമ മൂലകമാണ് തെനീസിയം. വലിയ ആറ്റോമിക് നമ്പറും മാസും ഉള്ള മൂലകമാണ് ഒഗാനിസണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."