കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് മെയ് 31 വരെ
കല്‍പ്പറ്റ: ജില്ലയിലെ കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ക്യാംപയിന്‍ ഈ മാസം 31 വരെ തുടരുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചുകുന്ന്, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, നായ്‌ക്കെട്ടി, സുല്‍ത്താന്‍ ബത്തേരി, കോളിയാടി, തിനപുരം, മാനന്തവാടി, തലപ്പുഴ, കോറോം, കാട്ടിക്കുളം എന്നീ അക്ഷയ കേന്ദ്രങ്ങളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആധാര്‍ എന്റോള്‍മെന്റിനുള്ള സൗകര്യം ഉണ്ടായിരിക്കും. നിരവധി ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ മെയ് 31നകം പൂര്‍ത്തിയാക്കണം.
വിവരങ്ങള്‍ക്ക് അക്ഷയ സെന്ററുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഇതു സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും അക്ഷയ ജില്ലാ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 04936 20626765.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."