പക്ഷിപ്പനി; നീലഗിരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
ഗൂഡല്ലൂര്‍: അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നീലഗിരി ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ഇതിന്റെ ഭാഗമായി പക്ഷിപ്പനിക്കെതിരേയുള്ള ബോധവല്കരണ പരിപാടികള്‍ ആരംഭിച്ചു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ബോധവല്കരണ പരിപാടി സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ മരുന്ന് പ്രയോഗത്തിന് ശേഷമാണ് ജില്ലയിലേക്ക് കടത്തിവിടുന്നത്. കൃമി നശീകരണ മരുന്നാണ് പ്രയോഗിക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് നീലഗിരിയിലേക്ക് കോഴികളെ കയറ്റി വന്ന രണ്ട് മിനിലോറികള്‍ മടക്കിവിട്ടു.
ഡോക്ടര്‍മാരായ ഷണ്‍മുഖവേലു, പ്രഭു, കാളിയപ്പന്, കാര്‍ത്തിക്, ശെന്തില്‍കുമാര്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."