എംബസിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു: നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധവുമായി റഷ്യ
ന്യൂഡല്‍ഹി: നോട്ട് നിരോധനം എംബസിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുനായി റഷ്യ രംഗത്ത്.
500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെതിരെയാണ് നയതന്ത്രതലത്തില്‍ റഷ്യ പ്രതിഷേധം അറിയിച്ചത്. ഡല്‍ഹിയിലെ റഷ്യന്‍ എംബസിയുടെ പ്രവര്‍ത്തനത്തെ നോട്ട് നിരോധനം മോശമായി ബാധിച്ചുവെന്ന് റഷ്യന്‍ സ്ഥാനപതി കുറ്റപെടുത്തി.
ഈ മാസം രണ്ടിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കദാക്കിന്‍ പ്രതിഷേധം അറിയിച്ച് കത്തയച്ചിരുന്നു. എംബസികള്‍ക്ക് ബാങ്കില്‍ നിന്ന് ആഴ്ചയില്‍ പിന്വാലിക്കാവുന്ന പരിധി 5000 രൂപ മാത്രമായി നിജപെടുത്തിയതാണ് റഷ്യയുടെ എതിര്‍പ്പിന് കാരണം.
കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിക്കാന്‍ റഷ്യന്‍ എംബസി ആലോചിക്കുന്നുണ്ട്.
ഇരുന്നൂറോളം പേരാണ് റഷ്യന്‍ എംബസിയില്‍ ജോലിചെയ്യുന്നത്.
എംബസിയുടെ ദൈന്യദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആഴ്ചയില്‍ 50000 രൂപ എന്നത് വലിയ പരിമിതിയാണെന്നും ഡല്‍ഹിയിലെ ഇത്രയും വലിയ എംബസിക്ക് തുച്ഛമായ തുകയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും കദാക്കിന്‍ ചോദിക്കുന്നു.
നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധവുമായി മറ്റ് രാജ്യങ്ങളുടെ എംബസികളും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."