ബെര്‍ണാഡ് കാസിനോവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: ഫ്രാന്‍സില്‍ ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസിനോവ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സോഷ്യലിസ്റ്റുകാരനായ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടര്‍ന്ന് കാസിനോവ് പ്രധാനമന്ത്രിപദം ഏറ്റെടുത്തത്.
പാരീസില്‍ കഴിഞ്ഞവര്‍ഷം ഭീകരാക്രമണമുണ്ടായതിനു ശേഷം ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കാണ് കാസിനോവിനുണ്ടായിരുന്നത്.
മാനുവല്‍ വാല്‍സ് ചൊവ്വാഴ്ച പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന് രാജി സമര്‍പ്പിച്ചു. ജൂണില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാസിനോവ് സോഷ്യലിസ്റ്റ് സര്‍ക്കാരിനെ നയിക്കും. പാരീസില്‍ കഴിഞ്ഞവര്‍ഷം ഭീകരാക്രമണമുണ്ടായതിനു ശേഷം ഫ്രാന്‍സിന്റെ ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കാണ് കാസിനോവിനുണ്ടായിരുന്നത്.
അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ താന്‍ രണ്ടാംവട്ടം മല്‍സരിക്കാനില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ വാല്‍സിനു വഴി തെളിഞ്ഞത്. ഒലാന്ദിന്റെ പ്രഖ്യാപനം വന്ന ഉടനെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും സാധാരണ ഫ്രഞ്ച് പൗരന്മാരും ഒരുപോലെ വാല്‍സ് മല്‍സരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
53 വയസ്സുകാരനായ കസിനോവ് ഫ്രഞ്ച് രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ്. ആഭ്യന്തര സുരക്ഷക്കായി ധീരമായ പല നിലപാടുകളും സ്വീകരിച്ച വ്യക്തിത്വമാണ് കസിനേവ്.
2014 ലാണ് മന്ത്രിസ്ഥാനത്തേക്ക് കസിനോവ് നിയമിതനാവുന്നത്.
130 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയാളുമാണ് കസിനോവ്.
2017 ഏപ്രില്‍, മേയ് മാസങ്ങളിലാണു തിരഞ്ഞെടുപ്പു നടക്കുക. വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലോന്‍ (62) പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് ഏറക്കുറെ തീര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."