അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ തടയാന്‍ ഫിംഗര്‍പ്രിന്റ് ഡാറ്റാബേസുമായി സാമുഹിക മാധ്യമങ്ങള്‍
ന്യൂയോര്‍ക്ക് :ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അതിക്രമങ്ങള്‍ പടരുന്നത് തടയാന്‍ സാമൂഹിക മാധ്യമ ലോകത്തെ മുന്‍നിര സ്ഥാപനങ്ങളായ ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവര്‍ കൈകോര്‍ക്കുന്നു.
ആക്രമണങ്ങള്‍ വ്യാപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും തീവ്രവാദികള്‍ അപ് ലോഡ് ചെയ്യുന്ന ക്രൂരദൃശ്യങ്ങളും വീഡിയോകളും തടയുകയാണ് ലക്ഷ്യം. ഇതിനായി കണ്ടന്റുകള്‍ ഫിംഗര്‍പ്രിന്റ് ചെയ്യുന്ന ഡാറ്റാബോസ് തയാറാക്കാനാണ് പദ്ധതി. ഈ ഡാറ്റാബേസ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും.
ഈ ഡാറ്റാബേസ് മറ്റു സ്ഥാപനങ്ങള്‍ക്കും ലഭ്യമാകും. പൊലീസിനും ഇതുപയോഗിച്ച് കണ്ടന്റുകള്‍ സൂക്ഷ്മ പരിശോധന നടത്താം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായുള്ള സേവനങ്ങളില്‍ ഇടമില്ലെന്ന് ട്വിറ്റര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദം പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം മോശമായതുമായ ചിത്രങ്ങളും വീഡിയോകളും തടയാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാബേസില്‍ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഡിജിറ്റര്‍ സ്‌നാപ്‌ഷോട്ട് ഉണ്ടാകും 'ഹാഷസ്' എന്നറിയപ്പെടുന്ന ഇവയ്ക്ക് ഫയലുകളെ തിരിച്ചറിയാന്‍ കഴിയും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യൂട്യൂബ് എന്നിവയില്‍ അപ് ലോഡ് ചെയ്യുന്ന തീവ്രവാദ ചിത്രങ്ങളെ ഹാഷസിന് തിരിച്ചറിയാന്‍ കഴിയും.
ഇങ്ങനെ തിരിച്ചറിയുന്നവയെ കുറിച്ചുള്ള കാര്യങ്ങള്‍ അപ്‌ലോഡ് ചെയത ഉടനെ തന്നെ അതാത് കമ്പനികളെ ഹാഷസ് വിവരമറിയിക്കും
ഹാഷസ് ഡാറ്റാബേസ് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങള്‍ സൈറ്റില്‍ നിന്നും തങ്ങളുടെ സേവനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും സാധിക്കും.
തീവ്രവാദം വ്യാപിക്കുന്നുവെന്ന കാരണത്താല്‍ നീക്കം ചെയ്ത ദൃശ്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ നയങ്ങളും പോളിസികളും ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതി കാര്യക്ഷമമാക്കാനാണ് സംയുക്ത സംരംഭം എന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. വെറുപ്പും വിദ്വേഷവും വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് നാലു കമ്പനികളും സംയുക്ത പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.
മുമ്പ് അമേരിക്കന്‍ രഹസ്യന്വോഷണ ഏജന്‍സിയായ എഫ്.ബി.ഐ സാമുഹിക മാധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരുന്നു.
മറ്റ് കമ്പനികളും ഈ പദ്ധതിയില്‍ പങ്കാളികളാകുമെന്നാണ് കണക്ക് കൂട്ടലുകളെന്ന് നാല് കമ്പനികളുടെ മേധാവികളും അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."