റവന്യൂ വകുപ്പ് അധികൃതര്ക്കിനി പതിവ് ജോലികള്‍
മാനന്തവാടി: 14-ാം നിയമ സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ പരാതികള്‍ക്കിടയില്ലാതെ പൂര്‍ത്തിയാക്കിയ നിര്‍വൃതിയില്‍ റവന്യു വകുപ്പ് പതിവ് ജോലികളിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കലില്‍ തുടങ്ങിയ ജോലികള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് പൂര്‍ത്തിയായത്.
റവന്യു വകുപ്പിന് കീഴിലെ സബ് കലക്ടര്‍ ഓഫിസ്, താലൂക്ക് ഇലക്ഷന് വിഭാഗം, ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ എന്നീ മൂന്ന് ഓഫിസുകളിലുള്പ്പടെ 225 ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പെരുമാറ്റ ചട്ട ലംഘന നിരീക്ഷണം, നാമ നിര്‍മാണ പത്രിക സ്വീകരിക്കല്‍, സൂക്ഷ്മ പരിശോധന, പിന്‍വലിക്കല്‍, ബാലറ്റ് തയ്യാറാക്കല്‍, പോളിങ് സാധനങ്ങളുടെ വിതരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രം സജ്ജമാക്കല്‍, ബാലറ്റ് പേപ്പറുകളുടെ സംരക്ഷണം, വോട്ടെണ്ണല്‍ ഫല പ്രഖ്യാപനം, ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തലുള്പ്പടെയുള്ള ജോലി കളാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. സബ് കലക്ടര്‍ സാമ്പശിവ റാം, തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഗസ്റ്റിന്, ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ കെ ബിന്ദു, തുടങ്ങിയവരാണ് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."