കൊച്ചിന്‍ കാര്‍ണിവലിന് ഞായറാഴ്ച തുടക്കമാകും
മട്ടാഞ്ചേരി: മുപ്പത്തി മൂന്നാമത് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും.
ഞായറാഴ്ച രാവിലെ നേവല്‍ ഗാര്‍ഡിന്റെ അകമ്പടിയോടെ ഫോര്‍ട്ട്‌കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ച് രാജ്യത്തിനായി ജീവ ത്യാഗം ചെയ്തവരെ സ്മരിക്കുകയും ഇനിയൊരു യുദ്ധമുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.പതിനേഴിന് ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നിന്ന് വൈകിട്ട് അഞ്ചിന് കൊടിമര ഘോഷയാത്ര നടക്കും.പതിനെട്ടിന് രാവിലെ ഒമ്പതിന് വാസ്‌ക്കോഡ ഗാമ സ്‌ക്വയറില്‍ കെ.ജെ മാക്‌സി എം.എല്‍.എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും.
സംഗീത നിശ,ദീപാലങ്കാരവും,മെഗാഷോ, ഗാനമേള,ഗസല്‍,നാടന്‍ പാട്ട്,പാശ്ചാത്യ സംഗീതം, ചവിട്ട് നാടകം, ഒപ്പന, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, ദാണ്ഡിയ, കഥാ പ്രസംഗം,മെഗാഷോ തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും. കലാകായിക മല്‍സരങ്ങളും വിവിധയിടങ്ങളില്‍ നടക്കും. മുപ്പത്തിയൊന്നിന് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് രാത്രി ഒമ്പത് മുതല്‍ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് പോയ വര്‍ഷത്തോട് വിട ചൊല്ലി പപ്പാഞ്ഞിയെ കത്തിക്കുകയും കരി മരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിന് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന കാര്‍ണിവല്‍ റാലി കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും.
തോപ്പുംപടി പഴയ പാലം ദീപങ്ങളാല്‍ അലങ്കരിക്കും. ഇത്തവണ ഇന്ത്യന്‍ നേവി, പൊലിസ്, എക്‌സൈസ് എന്നിവരുടെ ഫ്‌ളോട്ടുകള്‍ ഉണ്ടാകും.പത്രസമ്മേളനത്തില്‍ സബ് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള,എ.ഇ വില്‍സന്‍,വി.ഡി മജീന്ദ്രന്‍,വികാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."